2008 ഒക്‌ടോബർ 23, വ്യാഴാഴ്‌ച

ഓ..ഈ സര്‍ദാര്‍ജീടെ ഒരു കാര്യം...

ഒരു സര്‍ദാര്‍ജി ഒരു ട്രെയിന്‍ ഓടിക്കുക ആയിരുന്നു, പെട്ടെന്ന് ട്രയിന്‍ പാളം തെറ്റി ഒരു പറമ്പിലൂടെ ഓടാന്‍ തുടങ്ങി...കുറെപേര്‍ മരിച്ചു..സ്റ്റേഷന്‍ മാസ്റ്റര്‍ സര്‍ദാര്‍ജിയെ പിരിച്ചു വിട്ടു. എന്നിട്ട് ചോദിച്ചു. "എന്താ പറ്റിയത്..?? നമ്മുടെ പാവം സര്‍ദാര്‍ പറഞ്ഞു.."ഞാന്‍ ട്രയിന്‍ ഓടിച്ചു വരുമ്പോള്‍...പാളത്തില്‍ ഒരുത്തന്‍ കിടക്കുന്നു.." അപ്പോള്‍ മാസ്റ്റര്‍ ദേഷ്യത്തോടെ "ഒരാളുടെ ജീവന്‍ രക്ഷിച്ചപ്പോള്‍ എത്ര പേരാ മരിച്ചത്..? തനിക്ക് അവന്‍റെ തലയില്‍ കൂടെ കയറ്റി വിട്ടു കൂടാരുന്നോ..??" അപ്പോള്‍ സര്‍ദാര്‍...."സാറേ..ഞാനും അതു തന്നെയാ ചെയ്യാന്‍ പോയത്...പക്ഷെ..ട്രയിന്‍ അടുത്ത് എത്തിയപ്പോള്‍ ആ കിഴങ്ങന്‍ എണീറ്റ്‌ പറമ്പിലേക്ക്‌ ഓടിക്കളഞ്ഞു..."

അഭിപ്രായങ്ങളൊന്നുമില്ല: